കൂടൊരു കിളിയാകും കാലം
അഴികൾ കുടഞ്ഞു പൊഴിക്കും
വാതിലു ചിറകു വിടർത്തും
ആത്മാവു തുറന്നു പറക്കും
അവളവളെക്കണ്ടുപിടിക്കും
ആകാശത്തെത്തും..
വീടൊരു വയലാകും കാലം
വീതനയുഴുതു മറിക്കും
വരമ്പു തകർത്തൊഴുകും
കതിരുകൾ കണ്ണെഴുതും
ഞാറ്റടി മുടി കോതി മിനുക്കും
നെന്മണിയിൽ മുലപ്പാൽ വിളയും
വിത്തിനകത്തുണരും..
ഉടലൊരു മൊഴിയാകും കാലം
പുടവയൊളിപ്പിടമല്ലാതാകും
വെളിപ്പെട്ടർത്ഥം നിറയും
അടിവയറിടിയായ് മിന്നും
അവന്റെ മൃഗത്തെക്കൊല്ലും
മുലകൾ മുഴങ്ങിക്കേൾക്കും
അനീതിയിൽ ഭീതി നിറയ്ക്കും
നഗ്നതയഗ്നി പടർത്തും
പുരങ്ങളെരിക്കും
നാടവളാകും കാലം
നാടകളില്ലാതാകും
ആടകളവളേയണിയും
ഉടലളവുകളുണ്മയളക്കും
തുടുകവിളുകളിലുലകം നിറയും
ആണ്മയിലമ്മ ജനിക്കും
കോയ്മകൾ വരിയുടയും
പെൺകൊടിയുയരും
അഴികൾ കുടഞ്ഞു പൊഴിക്കും
വാതിലു ചിറകു വിടർത്തും
ആത്മാവു തുറന്നു പറക്കും
അവളവളെക്കണ്ടുപിടിക്കും
ആകാശത്തെത്തും..
വീടൊരു വയലാകും കാലം
വീതനയുഴുതു മറിക്കും
വരമ്പു തകർത്തൊഴുകും
കതിരുകൾ കണ്ണെഴുതും
ഞാറ്റടി മുടി കോതി മിനുക്കും
നെന്മണിയിൽ മുലപ്പാൽ വിളയും
വിത്തിനകത്തുണരും..
ഉടലൊരു മൊഴിയാകും കാലം
പുടവയൊളിപ്പിടമല്ലാതാകും
വെളിപ്പെട്ടർത്ഥം നിറയും
അടിവയറിടിയായ് മിന്നും
അവന്റെ മൃഗത്തെക്കൊല്ലും
മുലകൾ മുഴങ്ങിക്കേൾക്കും
അനീതിയിൽ ഭീതി നിറയ്ക്കും
നഗ്നതയഗ്നി പടർത്തും
പുരങ്ങളെരിക്കും
നാടവളാകും കാലം
നാടകളില്ലാതാകും
ആടകളവളേയണിയും
ഉടലളവുകളുണ്മയളക്കും
തുടുകവിളുകളിലുലകം നിറയും
ആണ്മയിലമ്മ ജനിക്കും
കോയ്മകൾ വരിയുടയും
പെൺകൊടിയുയരും
