Sunday, January 1, 2012

കലണ്ടര്‍ 201


കലണ്ടര്‍ 2011

പഴയ കലണ്ടറുകള്‍ സൂക്ഷിച്ചു വെക്കുന്ന
പൊടി പിടിച്ചൊരു ശീലമുണ്ട് എന്റെ മുത്തശ്ശന്
കഴിഞ്ഞ കൊല്ലത്തേതിന്നലെ
എന്നെയെല്പിച്ചു
അക്കൂട്ടത്തില്‍ വെക്കുവാന്‍
കോണി കേറിച്ചെന്നു
തട്ടിന്‍പുറം തുറന്നു നോക്കുംപോഴാകെക്കശപി

എലി കടിച്ചിരിക്കുന്നു പല കലണ്ടറും
ദ്രവിച്ചു പോവാറായി 1947
എത്ര തിരഞ്ഞിട്ടും കാണുന്നില്ല 1975 ഉം 1976 ഉം
ഇടയ്ക്കു പൊടി തട്ടി വെച്ചതാവാം
വലിയ കേടില്ലാതെ 1957
മഷി പടര്‍ന്നിരിക്കുന്നു 1991
48 ജനുവരിയുടെ മുകളില്‍
കീറിയിട്ടിരിക്കുന്നു 92 ഡിസംബര്‍

എനിക്കറി യില്ലെന്റെ മുത്തശ്ശാ
എവിടെ വെക്കണം 2011


No comments: