Tuesday, April 24, 2012

അപ്പോള്‍ ബാര്‍ബര്‍

കഥയാണെന്നു കരുതി
ജീവിതത്തിലേക്ക്‌ കയറിച്ചെന്ന
ഒരാളോട് കര്‍ത്താവ്‌:
എന്ത് വേണം?
അപ്പോള്‍ അയാള്‍ :
എന്തുണ്ട് കഴിക്കാന്‍?
അപ്പോള്‍ കര്‍ത്താവ്‌:
ദുരിതം മുറിച്ചെടുത്തതും
സന്തോഷം വടിച്ചു വെച്ചതും
പോരട്ടെ രണ്ടും ഓരോ പ്ലെറ്റെന്നു
പറയുമ്പോഴേക്കും
ഓടിക്കിതച്ചെത്തിയ
'അപ്പോള്‍ ബാര്‍ബര്‍':
നായിന്റെ മോനേ
ആര് തിന്നുമെടാ പിന്നെ
നിനക്കായി ഞാനെടുത്തു വെച്ച
'കട്ടിങ്ങും ഷേവിങ്ങും'?

No comments: