ഷർട്ട്
-----------
അയ്യോടി
എന്റെ ഷർട്ട് നിനക്കു ചേരില്ല
ഈ എഴുന്നു നിൽക്കുന്ന കോളറില്ലേ
അതിലേക്ക് ഒരു മീശത്തുമ്പിറങ്ങി വരണം
ഈ മടക്കി വെച്ച കയ്യില്ലേ
അതിൽനിന്നൊരു മുഷ്കിന്റെ
മുഷ്ടി നേീളണം
ഈ മുഷിഞ്ഞ മടക്കുകളിലില്ലേ
ഒരു ദുഷിച്ച വിയർപ്പു ചേരണം
ഷർട്ടല്ലേ.. എന്റേതല്ലേ.
നിനക്കൊട്ടും ചേരില്ലെടീ
എന്നാലും ആ പോക്കറ്റുണ്ടല്ലോ
നിനക്കു നന്നായി ചേരുന്നുണ്ട്
ചേരേണ്ടപോലെ ചേരുന്നുണ്ട്
മീശപിരിച്ച്, മുഷ്കുകാട്ടി, വിയർത്ത്
ഞാൻ സ്വരുക്കൂട്ടിയ
മണിമുത്തങ്ങളെല്ലാം
ആ പോക്കറ്റിലാണിട്ടു വച്ചിരിക്കുന്നത്
അയ്യോടി,
എന്റെ ഷർട്ട് നിനക്കു ശരിക്കും ചേരുന്നുണ്ട്
ചേരേണ്ടിടത്തൊട്ടിച്ചേരുന്നുണ്ട്
-----------
അയ്യോടി
എന്റെ ഷർട്ട് നിനക്കു ചേരില്ല
ഈ എഴുന്നു നിൽക്കുന്ന കോളറില്ലേ
അതിലേക്ക് ഒരു മീശത്തുമ്പിറങ്ങി വരണം
ഈ മടക്കി വെച്ച കയ്യില്ലേ
അതിൽനിന്നൊരു മുഷ്കിന്റെ
മുഷ്ടി നേീളണം
ഈ മുഷിഞ്ഞ മടക്കുകളിലില്ലേ
ഒരു ദുഷിച്ച വിയർപ്പു ചേരണം
ഷർട്ടല്ലേ.. എന്റേതല്ലേ.
നിനക്കൊട്ടും ചേരില്ലെടീ
എന്നാലും ആ പോക്കറ്റുണ്ടല്ലോ
നിനക്കു നന്നായി ചേരുന്നുണ്ട്
ചേരേണ്ടപോലെ ചേരുന്നുണ്ട്
മീശപിരിച്ച്, മുഷ്കുകാട്ടി, വിയർത്ത്
ഞാൻ സ്വരുക്കൂട്ടിയ
മണിമുത്തങ്ങളെല്ലാം
ആ പോക്കറ്റിലാണിട്ടു വച്ചിരിക്കുന്നത്
അയ്യോടി,
എന്റെ ഷർട്ട് നിനക്കു ശരിക്കും ചേരുന്നുണ്ട്
ചേരേണ്ടിടത്തൊട്ടിച്ചേരുന്നുണ്ട്
No comments:
Post a Comment