ചെറുപ്പം
-------------
ജരപൂണ്ടു വിളറിനിൽക്കുന്ന
നഗരസന്ധ്യയിലേക്ക്
നക്ഷത്രത്തിളക്കമുള്ള ഒരു നാട്ടിൻപുറം
നിറഞ്ഞൊഴുകിയെത്തുന്നു
കൂറ്റൻ മാളുകളിൽനിന്നാളുകളപ്പോൾ
റേഷനരിയും മണ്ണെണ്ണയും വാങ്ങിയിറങ്ങുന്നു..
അഞ്ചുനക്ഷത്രത്തിന്റെ ബാറിൽ നിന്നും
ഒന്നരക്കോപ്പക്കള്ളിലിട്ടിച്ചിരിപ്പാട്ട്
മൾട്ടിപ്ലെക്സിന്റെ ഡിസ്പ്ലെക്കു പിന്നിൽ
ചുട്ടികുത്തുന്നു നാണുവാശാൻ
മെട്രോപൊളിറ്റൻ ക്ലബ്ബിന്റെ വാതിലു തുറന്ന്
വായനശാലയിലേക്കു കേറുന്നു
നാരായണൻ മാഷ്
ഓടയിലളിഞ്ഞുനാറുന്ന അഴുക്കിലേക്കൊരു
തേക്കുപാട്ടിന്റെ ശുദ്ധിയലിഞ്ഞു തെളിയുന്നു
നാട്ടുപള്ളിക്കൂടത്തിലൊരു നട്ടുച്ചയോർമ്മയിൽ
ചോറ്റുപാത്രം പങ്കിട്ടെടുക്കവേ
ഫ്ലാറ്റിന്റെ കോലായയിലേക്കു വടികുത്തിയെത്തുന്നു
വെറ്റിലപ്പൊതിയഴിച്ചൊരു പഴയകൂട്ടുകാരി
നരച്ചുശോഷിച്ച തലയിൽ ഞെടിച്ചിത്തിരി
ചുണ്ണാമ്പു ചേർക്കുമ്പൊഴത്ഭുതം
വെള്ളിയോടിയ രോമങ്ങളിലത്രയും
തുള്ളിയെത്തുന്നൊരെണ്ണക്കറുപ്പിൻ ചെറുപ്പം

No comments:
Post a Comment