സാമ്പാർ
--------------
എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറിലേക്ക്
എന്താണിന്നു കൂട്ടാനെന്നൊരു ചോദ്യം മുറിച്ചിടുംമ്പോഴേക്കും
ഒറ്റയാളലിൻ ചൂടിലതെനിക്കായ് തിളച്ചു മറിയുന്നു!!
വേവാതെ കിടന്നു ചൊറിഞ്ഞിരുന്നൊരു ചേനക്കഷ്ണം
വെണ്ണപോലെ വെന്തു ചേരുന്നു
മടുപ്പിന്റെ മസാലപ്പൊതികൾ
അരപ്പുകല്ലിൽ പുതിയൊരു വളകിലുക്കുന്നു
കാണാതെ പോയിരുന്നൊരു കടുകളുക്ക്
കൺകോണിലെണ്ണയിൽ പൊട്ടിമലരുന്നു
അളവിലധികം ചേർന്നയെരിവിന്റെ നീറ്റൽ
ആവശ്യത്തിലുപ്പിലലിഞ്ഞു തീരുന്നു..
ഉള്ളിന്റെയുള്ളിലൊരു വിശപ്പിന്റെ ഗന്ധം
ഉന്മാദമാർന്നു പതഞ്ഞു പൊന്തുന്നു..
ഹാാ... ചോദിക്കട്ടെ..
ശരിക്കും ഇന്ന് അത്താഴത്തിനെന്താണ്?

No comments:
Post a Comment