ചമ്മന്തി
.................
എത്രീസായി
ഒരു ചമ്മന്തി കൂട്ടീട്ട്
എന്നു പഴഞ്ചോറിനു മുന്നിൽ
മിഴുങ്ങസ്യാന്നിരിക്കുമ്പോഴല്ലേ
ദാ വരുന്നൂ
കണ്ണിൽ ചീനമുളകെരിച്ച്
കവിളാകെച്ചുവന്നുള്ളി നുള്ളിപ്പൊളിച്ച്
കടും തോടൊറ്റ നോട്ടം കൊണ്ടുടച്ച്
നിലാനാളികേരം
കനവാകെച്ചിരകി നിറച്ച്
അവൾ.
കുത്തിച്ചതച്ചരച്ചെടുക്കുന്ന നേരം
പെട്ടെന്നൊരൊർമ്മയിൽ
പറ്റേ മറന്നൊരു കൂട്ടു ചേർക്കാനുണ്ട്..
എവിടെയെവിടെയെന്നളുക്കു തിരയുന്നേരം
തിരപെരുക്കും കടലിനെ
കുറുക്കിയൊളിപ്പിച്ചിരിക്കയാം
ചുംബനം കൊണ്ടേ തൊട്ടെടുക്കുവാൻ
ചൊടികളിൽ
ജീവന്റെ
ഉപ്പ്!
.................
എത്രീസായി
ഒരു ചമ്മന്തി കൂട്ടീട്ട്
എന്നു പഴഞ്ചോറിനു മുന്നിൽ
മിഴുങ്ങസ്യാന്നിരിക്കുമ്പോഴല്ലേ
ദാ വരുന്നൂ
കണ്ണിൽ ചീനമുളകെരിച്ച്
കവിളാകെച്ചുവന്നുള്ളി നുള്ളിപ്പൊളിച്ച്
കടും തോടൊറ്റ നോട്ടം കൊണ്ടുടച്ച്
നിലാനാളികേരം
കനവാകെച്ചിരകി നിറച്ച്
അവൾ.
കുത്തിച്ചതച്ചരച്ചെടുക്കുന്ന നേരം
പെട്ടെന്നൊരൊർമ്മയിൽ
പറ്റേ മറന്നൊരു കൂട്ടു ചേർക്കാനുണ്ട്..
എവിടെയെവിടെയെന്നളുക്കു തിരയുന്നേരം
തിരപെരുക്കും കടലിനെ
കുറുക്കിയൊളിപ്പിച്ചിരിക്കയാം
ചുംബനം കൊണ്ടേ തൊട്ടെടുക്കുവാൻ
ചൊടികളിൽ
ജീവന്റെ
ഉപ്പ്!
No comments:
Post a Comment