വിപരീതം
---------------
ഭാഷാഭൂഷണത്തിൽനിന്ന്
പാണിനീയസൂത്രത്തിലേക്ക്
സൂത്രത്തിലൊളിച്ചുകടന്നിരിക്കുന്നു
അലങ്കാരങ്ങളഴിഞ്ഞു വീണ
പഴയ വിപരീതോക്തി..
ഇപ്പോഴതൊരു പുതിയ ഭാഷയാണ്..
ചൂടിനു തണുപ്പ്
കറുപ്പിനു വെളുപ്പ്
സ്നേഹത്തിനു വെറുപ്പ്
തണുത്തുറഞ്ഞ വേനലപ്പോൾ ചുട്ടു വിറയ്ക്കുന്നു
വെളുത്ത രാവുകൾ ഇരുട്ടിലേക്കു പുലരുന്നു
അടുത്ത ശത്രുവിനോട് ഇടഞ്ഞ സൗഹൃദം
കടുത്ത വൈരാഗ്യത്തോട്
മുടിഞ്ഞ അനുരാഗം
വിശന്നുകരിഞ്ഞ വയറിൽ നിന്ന്
ഉണ്ടു നിറഞ്ഞ ഏമ്പക്കങ്ങൾ
ഇടത്തേക്കാഞ്ഞു നടക്കുന്നു
വലത്തു ചേർന്നൊരിരിപ്പിടം
ചിരിച്ചു മതിവരാതെയൊരു
കരച്ചിൽ നീണ്ടൊഴുകുന്നു
പുതിയ സമാനപദങ്ങളിലേക്ക്ക്
മടിക്കാതെ കയറിയിരിക്കുന്നു
പഴയ വിപരീതങ്ങൾ
ഇനിയിപ്പോൾ ഭാഷപ്പെടുത്താനെളുപ്പമാണ്
ദുർഗ്ഘടം പിടിച്ച ആ പഴയ വാക്കിനെ
ഉം.. അതു തന്നെ..
'ജീവിതം'
---------------
ഭാഷാഭൂഷണത്തിൽനിന്ന്
പാണിനീയസൂത്രത്തിലേക്ക്
സൂത്രത്തിലൊളിച്ചുകടന്നിരിക്കുന്നു
അലങ്കാരങ്ങളഴിഞ്ഞു വീണ
പഴയ വിപരീതോക്തി..
ഇപ്പോഴതൊരു പുതിയ ഭാഷയാണ്..
ചൂടിനു തണുപ്പ്
കറുപ്പിനു വെളുപ്പ്
സ്നേഹത്തിനു വെറുപ്പ്
തണുത്തുറഞ്ഞ വേനലപ്പോൾ ചുട്ടു വിറയ്ക്കുന്നു
വെളുത്ത രാവുകൾ ഇരുട്ടിലേക്കു പുലരുന്നു
അടുത്ത ശത്രുവിനോട് ഇടഞ്ഞ സൗഹൃദം
കടുത്ത വൈരാഗ്യത്തോട്
മുടിഞ്ഞ അനുരാഗം
വിശന്നുകരിഞ്ഞ വയറിൽ നിന്ന്
ഉണ്ടു നിറഞ്ഞ ഏമ്പക്കങ്ങൾ
ഇടത്തേക്കാഞ്ഞു നടക്കുന്നു
വലത്തു ചേർന്നൊരിരിപ്പിടം
ചിരിച്ചു മതിവരാതെയൊരു
കരച്ചിൽ നീണ്ടൊഴുകുന്നു
പുതിയ സമാനപദങ്ങളിലേക്ക്ക്
മടിക്കാതെ കയറിയിരിക്കുന്നു
പഴയ വിപരീതങ്ങൾ
ഇനിയിപ്പോൾ ഭാഷപ്പെടുത്താനെളുപ്പമാണ്
ദുർഗ്ഘടം പിടിച്ച ആ പഴയ വാക്കിനെ
ഉം.. അതു തന്നെ..
'ജീവിതം'
No comments:
Post a Comment